ജിംനാസ്റ്റിക് വസ്ത്രങ്ങളിലുള്ള ഫറായുടെ ചിത്രങ്ങല്‍ ബ്ലൂടിന്‍ ടിവി3യുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനെതിരെ നിരവധി മുസ്‌ലീങ്ങളാണ് ഫെയ്‌സ്ബുക്കില്‍ രംഗത്തുവന്നത്.
മുസ്‌ലീം അല്ലാത്തവരുടേതിനേക്കാള്‍ മോശമാണ് ഫറാ ആനിന്റെ വസ്ത്രം എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കമന്റ്. “നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കൂ,.. എല്ലാവരേയും കാണാന്‍ അനുവദിക്കൂ” എന്നതായിരുന്നു ആമിര്‍ മുഹമ്മദ് എന്ന യൂസറുടെ പോസ്റ്റ്.
“അവര്‍ മരിച്ചാലും ആളുകള്‍ക്ക് അവരുടെ യോനിയുടെ ആകൃതിയും നഗ്നശരീരവും കാണാം.” എന്നാണ് മുഹമ്മദ് നൂര്‍ സലാം എന്നയാളുടെ കമന്റ്.
മുസ്‌ലീം സ്ത്രീകളും പുരുഷന്മാരും “ഔറത്ത്” വെളിയില്‍ കാട്ടുന്നതിനു വിലക്കുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ത്രീകള്‍ക്കുനേരെ മാത്രമേ വിമര്‍ശനം ഉയരാറുള്ളൂ.
ഫറാ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അവരെ പ്രതിരോധിച്ച് ചില മുസ് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. “ഭാവിയില്‍ സ്വര്‍ഗത്തിലെ അംഗങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇവരുടെ മതപരമായ കമന്റുകള്‍ വായിക്കുന്നത് അരോചകമാണ്. .. അവയെ അവഗണിക്കുക. അഭിനന്ദനങ്ങള്‍ ഫറാ ആന്‍. മലേഷ്യയ്ക്കു സ്വര്‍ണമെഡല്‍ സ്വന്തമാക്കുകയെന്നത് എളുപ്പമല്ല.” ഡിന നിഡ കമന്റു ചെയ്യുന്നു.
“പൊള്ളയായവയാണ് കൂടുതല്‍ ശബ്ദം ഉണ്ടാക്കുക” എന്ന ട്വീറ്റിലൂടെയാണ് ഫറാ ആന്‍ ഇതിനു മറുപടി നല്‍കിയത്.
സ്വര്‍ണം ഉള്‍പ്പെടെ ആറു മെഡലുകളാണ് ഫറാ സ്വന്തമാക്കിയത്.
മലേഷ്യന്‍ കായിക മന്ത്രി ഖൈരി ജമാലുദ്ദീന്‍ ഇതുമായി ബന്ധപ്പെട്ട് ഇങ്ങനെ ട്വീറ്റ് ചെയ്തു; ” ജിംനാസ്റ്റിക്‌സില്‍ ഫറാ ജഡ്ജസിനെ അത്ഭുതപ്പെടുത്തുകയും രാജ്യത്തേക്ക് സ്വര്‍ണം കൊണ്ടുവരികയും ചെയ്തു. അവരുടെ പ്രവൃത്തിയില്‍ ദൈവം അവരെ വിലയിരുത്തട്ടെ, നിങ്ങളല്ല വിലയിരുത്തേണ്ടത്. നമ്മുടെ അത്‌ലറ്റുകളെ വെറുതെ വി