| Monday, 19th May 2014, 12:32 pm

വിമാനം കാണാതാകല്‍: സി.ഐ.എയും ബോയിങ്ങും നടത്തിയ ഒത്തുകളിയെന്ന് മലേഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]

ക്വാലാലംപൂര്‍: 73 ദിവസങ്ങള്‍ക്ക് മുമ്പ് കാണതായ എം എച്ച് 370 വിമാനത്തിന്റെ ദുരൂഹതയ്ക്ക് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനായ സി.ഐ.എ യും ബോയിങുമാണെന്ന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തമായ ആശയവിനിമയ സംവിധാനമുള്ള വിമാനം വെറുതെ അപ്രത്യക്ഷമാകില്ല. ഇക്കാര്യം വിശ്വസിക്കാനാകില്ല. ഇത് സംബന്ധിച്ച് സി.ഐ.എയെയും ബോയിങ്ങിനെയും ചോദ്യംചെയ്യണമെന്നും മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.

ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുകയാണ്. മലേഷ്യന്‍ എയര്‍ലൈന്‍സിനെയും മലേഷ്യയെയും മാത്രം പഴിചാരുന്നത് ശരിയല്ല. ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടും ഇതുവരെ ബോയിങ്ങിനെയോ സി.ഐ.എയെയോ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിമാനം ഒരിക്കലും അപ്രത്യക്ഷമാകാറില്ല. സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയോ തകരുകയോ ആണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിലെ ട്രാക്കിങ് സംവിധാനം മനഃപൂര്‍വം പ്രവര്‍ത്തനരഹിതമാക്കിയെന്നാണ് തന്റെ വിശ്വാസം. എം.എച്ച് 370 ബോയിങ് നിര്‍മിച്ച ബോയിങ് 777 വിമാനമാണിത്.

We use cookies to give you the best possible experience. Learn more