മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി വെക്കാനൊരുങ്ങുന്നു. മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചതായി മഹാതിര്‍ മുഹമ്മദ് ഔദ്യോഗികമായി അറിയിച്ചതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു (Pribumi Bersatu) സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ (Pakatan Harapa) പാര്‍ട്ടിയുമായി പിരിയുന്നതിനു പിന്നാലെയാണ് രാജി. പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ എന്ന പാര്‍ട്ടിയുമായാണ് മഹാതിര്‍ തെറ്റപ്പിരിഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയായി ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചതിതാവസ്ഥ തുടരുകയായിരുന്നു. സഖ്യപാര്‍ട്ടി നേതാവായ അന്‍വര്‍ ഇബ്രാഹിമുമായുള്ള തര്‍ക്കമായിരുന്നു ഇതിന് കാരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2018 ലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്തി മലേഷ്യയില്‍ അധികാരത്തിലെത്തിയത്. അന്നത്തെ പ്രധാന എതിരാളിയായ ബാരിസണ്‍ നാഷണല്‍ സഖ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇവര്‍ സഖ്യത്തിലായത്. അന്നത്തെ പ്രധാനമന്ത്രിയായ നജിബ് റസാക്കിനെ പുറത്താക്കിയാണ് മഹാതിര്‍ പ്രധാനമന്ത്രിയായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാതിറിന്റെ പാര്‍ട്ടിയും പകതന്‍ ഹരപനും സഖ്യത്തിലായ സമയത്ത് അധികാരം അന്‍വറുമായി പങ്കിടുമെന്ന് ധാരണയായിരുന്നു. ഇതില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവിഭാഗവും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്. 2018 മുന്‍പ് 1981 മുതല്‍ 2003 വരെ മഹാതിര്‍ മുഹമ്മദ് മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നിരുന്നു.
JUST IN: Malaysian Prime Minister Mahathir Mohamad has submitted resignation to the king – sources pic.twitter.com/fbBlSa14oX
— Reuters (@Reuters) February 24, 2020