| Thursday, 15th September 2016, 7:48 pm

ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ MH370-ന്റേതെന്ന് മലേഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൂണില്‍ ടാന്‍സാനിയന്‍ തീരത്ത് നിന്ന് കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ കാണാതായ MH370ന്റേതെന്ന് മലേഷ്യയുടെ സ്ഥിരീകരണം. ടാന്‍സാനിയന്‍ തീരമായ പെംമ്പയില്‍ നിന്നാണ് MH370ന്റേതെന്ന് പറയപ്പെടുന്ന വിമാനം കണ്ടെത്തിയിരുന്നത്.


ക്വാലാലംപൂര്‍:  ജൂണില്‍ ടാന്‍സാനിയന്‍ തീരത്ത് നിന്ന് കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ കാണാതായ MH370ന്റേതെന്ന് മലേഷ്യയുടെ സ്ഥിരീകരണം. ടാന്‍സാനിയന്‍ തീരമായ പെംമ്പയില്‍ നിന്നാണ് MH370ന്റേതെന്ന് പറയപ്പെടുന്ന വിമാനം കണ്ടെത്തിയിരുന്നത്.

ഓസ്‌ട്രേലിയയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് വിമാനത്തിന്റേതുമായി സാമ്യമുണ്ടെന്ന് മലേഷ്യന്‍ ഗതാഗത വകുപ്പ് സ്ഥിരീകരിച്ചത്. വിമാനത്തിന് എന്തു സംഭവിച്ചുവെന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പരിശോധനകള്‍ തുടരുമെന്നും മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.

ഇപ്പോള്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോങ് തായ് പ്രസ്താവനയിലൂടെ പറഞ്ഞു.

2015 ജൂലൈയില്‍ ഫ്രഞ്ച് ദ്വീപില്‍ നിന്നും കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ MH370ന്റേതാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. സമാനമായ രീതിയില്‍ മൊസംബിക്ക്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും വിമാനവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

2014 മാര്‍ച്ചിലാണ് 239 യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം കാണാതായത്. ക്വാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more