| Friday, 7th March 2014, 9:33 pm

ആക്ഷന്‍ ഹീറോയുടെ പേര് അള്ളാ: കോമിക് പുസ്തകം മലേഷ്യ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മലേഷ്യ: ആക്ഷന്‍ ഹീറോയ്ക്ക് അള്ളാ എന്ന വിശേഷണം നല്‍കിയ ജാപ്പനീസ് കോമിക് പുസ്തകം അള്‍ട്രാമാന്‍ മലേഷ്യ നിരോധിച്ചു.

മതവികാരം വ്രണപ്പെടുത്തുന്നതിനാലാണ് പുസ്തകം പിന്‍വലിക്കുന്നതെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരുപാട് കുട്ടികള്‍ ഇഷ്ടപ്പെടുന്ന പുസ്തകമാണ് അള്‍ട്രാമാന്‍. അതുകൊണ്ട് തന്നെ അതിലെ ആക്ഷന്‍ ഹീറോയുടെ പേര് അള്ളാ എന്നാകുന്നത് മതവിശ്വാസികളില്‍ കടുത്ത എതിര്‍പ്പുളവാക്കുമെന്നും അതിനാലാണ് നിരോധനമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

മുസ്ലീങ്ങള്‍ അല്ലാത്തവര്‍ അള്ള എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ മലേഷ്യന്‍ സര്‍ക്കാറും കത്തോലിക്ക പള്ളിയും തമ്മില്‍ നിയമ യുദ്ധം നടക്കുന്നതിനിടയിലാണ് പുസ്തക നിരോധനം.

മലായ് ഭാഷയില്‍ ദൈവത്തെ അള്ളാ എന്ന അറബി വാക്ക് ഉപയോഗിക്കുന്നത് ദൈവത്തെ പരാമര്‍ശിക്കാനാണ്.

അള്ളാ എന്ന വാക്ക് പുറമേയുള്ളവരോ ക്രിസ്ത്യാനികളോ ഉപയോഗിക്കാന്‍ പാടില്ല. മുതിര്‍ന്നവര്‍ക്ക് ആ പ്രയോഗത്തിലെ വ്യത്യാസം മനസിലാവുമായിരിക്കും പക്ഷേ കുട്ടികള്‍ക്കതറിയില്ല- ഒരു മുസ്ലീം എന്‍.ജി.ഒ വക്താവ് പറഞ്ഞു.

ജപ്പാനിലെ ജനപ്രിയ ടെലിവിഷന്‍ കോമിക്കായ അള്‍ട്രാമാന്‍ 1994 ലാണ് പുസ്തരൂപത്തിലിറങ്ങുന്നത്.

പുസ്തകത്തിന്റെ മലേഷ്യന്‍ പതിപ്പിലാണ് ആക്ഷന്‍ ഹീറോയെ അള്ളാ എന്ന പേരില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more