മലയാള സിനിമ ഒരു സമയത്ത് വടക്കൻ കേരളത്തെ തീർത്തും അവഗണിച്ചിരുന്നുവോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഡയലോഗുകളിൽ പോലും വടക്കൻ കേരളത്തിന്റെ രീതികൾ വരാൻ തുടങ്ങിയത് ഈയിടെയാണ്. കോഴിക്കോടിലെയോ കണ്ണൂരിലെയോ കഥ പറയുന്ന ചിത്രങ്ങളിലും തെക്കൻ ഭാഷ സംസാരിക്കുന്ന പ്രധാന താരങ്ങളെ മാത്രം കണ്ടിരുന്നിടത്തു നിന്ന് മലയാള സിനിമ ഇന്ന് ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിട്ടുണ്ട്. അതു തന്നെയാണ് ഈ സിനിമകൾക്കെല്ലാം കേരളമൊട്ടാകെ കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്
Content Highlight: Malayalm Films That Located In North Kerala