| Tuesday, 10th December 2024, 8:04 am

മനുഷ്യക്കടത്തിന് ഇരയായി മലയാളികള്‍; റഷ്യയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മലയാളി യുവാക്കള്‍ മനുഷ്യക്കടത്തിനിരയായതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ കുരാഞ്ചേരി സ്വദേശികളായ ജെയ്ന്‍, ബിനില്‍ എന്നിവര്‍ റഷ്യയില്‍ അകപ്പെട്ടതായാണ് എഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുവരും കഴിഞ്ഞ ഏപ്രിലിലാണ് റഷ്യയിലെത്തിയത്. മലയാളി ഏജന്റ് കബളിപ്പിച്ചതിന് പിന്നാലെ ഇരുവരും കൂലിപ്പട്ടാളത്തിനൊപ്പം എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെയ്ന്‍ കുടുംബത്തിന് അയച്ച അവസാന സന്ദേശത്തിന്‍ പ്രതീക്ഷകള്‍ അവസാനിച്ചുവെന്നും കൂലി പട്ടാളത്തിനൊപ്പം യുദ്ധം ചെയ്യാന്‍ കൊണ്ടുപോവുമെന്ന ആശങ്ക അറിയിച്ചതായും കുടുബം പറയുന്നു.

ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയില്‍ ഏപ്രില്‍ നാലാം തിയ്യതിയാണ് ഇരുവരെയും മലയാളി ഏജന്റ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംബസി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും റഷ്യന്‍ എംബസി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിരിക്കുകയാണ് കുടുംബം.

Content Highlight: Malayalis become victims of human trafficking; Reportedly trapped in Russia

We use cookies to give you the best possible experience. Learn more