ലണ്ടന്‍: ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ്(37)മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലായിരുന്നു സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ഒരുമിച്ച് താമസിക്കുന്ന 20 വയസുകാരനായ മലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് യുവാക്കളെയും ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയിട്ടുണ്ട്. തര്‍ക്കത്തിന്റെ കാരണമോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷന് സമീപത്തെ സതാംപ്ടണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലായിരുന്നു അരവിന്ദ് ശശികുമാറും സുഹൃത്തുക്കളും താമസിച്ചിരുന്നത്.
Content Highlight: Malayali youth stabbed to death in London.