തിരുവന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രഈല്‍ ബന്ധമുള്ള കപ്പലില്‍ ഉണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി. തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തിരുവന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രഈല്‍ ബന്ധമുള്ള കപ്പലില്‍ ഉണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി. തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രഈല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള എം.എസ്.സി കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. ഇതില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഇതില്‍ ഉള്‍പ്പെട്ട മലയാളിയാണ് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ദുബൈയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. അടുത്തിടെ കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരെ കാണാന്‍ നയതന്ത്രജ്ഞര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യക്കാരെ കാണാന്‍ അനുമതി ലഭിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 25 ജീവനക്കാരില്‍ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരായിരുന്നു.
Content Highlight: Malayali woman who was on the ship seized by Iran has returned