| Thursday, 8th April 2021, 9:30 am

ദുബായിലെ കോടികളുടെ നറുക്കെടുപ്പില്‍ വിജയിയായി മലയാളി; സമ്മാനം ലഭിച്ചത് വിമാനത്താവളത്തിലെ ജീവനക്കാരന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂവാറ്റുപുഴ: കോടികള്‍ സമ്മാനത്തുകയുള്ള ദുബായിലെ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസ്. 10 ലക്ഷം യു.എസ് ഡോളര്‍(ഏഴ് കോടി) സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയര്‍ ആന്റ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ജോര്‍ജ് വിജയിയായത്.

മൂവാറ്റുപുഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമായ ജോര്‍ജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. ഏറെ നാള്‍ നാട്ടില്‍ കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോര്‍ജ് വിദേശത്തേക്ക് പോയത്.

ദുബായി വിമാനത്താവളത്തില്‍ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോര്‍ജ് കോടിപതിയായത്. ജോര്‍ജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.

ഏഴ് വര്‍ഷമായി ദുബായിയില്‍ താമസിച്ചു വരികയാണ് ജോര്‍ജ്. കുടുംബത്തിന്റെയും ജനിക്കാന്‍ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പില്‍ താന്‍ വിജയിയാകാന്‍ കാരണമെന്നാണ് ജോര്‍ജ് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Malayali wins Dubai Duty Free Lottery

We use cookies to give you the best possible experience. Learn more