| Friday, 23rd February 2024, 12:44 pm

രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്യാമ്പസ് ആഘോഷങ്ങളെ വിമർശിച്ചു; മുംബൈയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ചതിന് മുംബൈയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ.

മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് വിദ്യാർത്ഥി അനന്തകൃഷ്ണനെയാണ് ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തതിന്
മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

സംഭവത്തിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ഒരു മഹാരാഷ്ട്ര വിദ്യാർത്ഥിയെയായിരുന്നു. പിന്നീട് ഇയാളെ വിട്ടയക്കുകയും അന്വേഷണം അനന്തകൃഷ്ണനിലേക്ക് എത്തുകയുമായിരുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്യാമ്പസിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഇതിനെതിരെ അനന്തകൃഷ്ണൻ പരാതി നൽകുകയും വാട്ട്സാപ്പിൽ ആഘോഷത്തെ വിമർശിച്ച് സ്റ്റാറ്റസ് വെക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHT: Malayali student arrested in Mumbai for criticising celebrations related to Ayodhya ram temple consecration ceremony

We use cookies to give you the best possible experience. Learn more