യു.എ.ഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ നായകനായി കണ്ണൂരിലെ അലിഷാന്‍ ഷറഫുവിനെ തെരഞ്ഞെടുത്തു. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനാണ് അലിഷാന്‍ ഷറഫു.
ഇതാദ്യമായാണ് യു.എ.ഇ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് ഒരു മലയാളി താരം എത്തുന്നത്. അണ്ടര്‍ 19 ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയിലാണ് ഓള്‍റൗണ്ടറായ ഈ പതിനെട്ടുകാരന്‍ ടീമിനെ നയിക്കുക.
ഈ മാസം 23ന് ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയാണ് അലിഷാന്റെ നായകനായുള്ള അരങ്ങേറ്റം.
അണ്ടര്‍ 19 ടീമിന്റെ നായകന്‍ മാത്രമല്ല, യു.എ.ഇ സീനിയര്‍ ടീമിലെ അംഗം കൂടിയാണ് അലിഷാന്‍. സീനിയര്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് അലിഷാന്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ടി-20യിലും ഒരു ഏകദിനത്തിലും അലിഷാന്‍ യു.എ.ഇക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്.
യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാദമി ലീഗില്‍ വ്യക്തിഗത ഉയര്‍ന്ന സ്‌കോര്‍ (155) അലിഷാന്റെ പേരിലാണ്. ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയാണ് അലിഷാന്‍ ഷറഫു.