ദമാം: ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഒരു മലയാളിയെ കാണാനാകുമെന്നാണ് പൊതുവേ പറയുന്നത്. വെറുതേ നേരം പോക്കിനായി പറയുന്നൊരു വാക്കല്ല അത് ലോകത്തിന്റെ ഏത് കോണില്‍ പോയാലും നിങ്ങള്‍ക്കൊരു മലയാളിയെ കാണാന്‍ കഴിയും. പഴയ ചൊല്ലിനെ കുറച്ച് കൂടി മാറ്റി ലോകത്തിന്റെ ഏത് കോണിലും നിങ്ങള്‍ക്കൊരു മലയാളിയുടെ ചായക്കട കാണാനാകുമെന്നായി മാറിയിട്ടുണ്ടത്.
ഇത്തരത്തിലൊരു മലയാളിക്കട സൗദി കുവൈറ്റ് ബോര്‍ഡറിലെ ഇറാഖ് അധിനിവേശ സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ചായക്കടയല്ല പലചരക്കു കടയാണെന്ന് മാത്രം. കണ്ണൂര്‍ സ്വദേശിയായ രാജീവാണ് മരുഭൂമിയായ ഹാഫര്‍ അല്‍ ബാറ്റിനില്‍ ഇരുപത്തഞ്ചോളം ഇറാനിയന്‍ കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്നത്.
ഒന്നാം ഗല്‍ഫ് യുദ്ധകാലത്ത് ഇവിടേക്ക് കുടിയേറിയെത്തിയവര്‍ക്കിടയിലാണ് രാജീവ് പലചരക്ക് കട നടത്തി ജീവിക്കുന്നത്. ആയിരത്തിലധികം ഇറാനിയന്‍സ് ഇവിടെ കുടിയേറിയെത്തിയിരുന്നെങ്കിലും സൗദി സര്‍ക്കാര്‍ പൗരത്വം നല്‍കിയതോടെ ഇവരെല്ലാം ടൗണുകളിലേക്ക് മാറി താമസിക്കുകയായിരുന്നു.
Dont miss വോട്ടിങ് മെഷീന്‍ അട്ടിമറിച്ചതെങ്ങിനെയെന്ന് അറിയണ്ടേ click here
അവശേഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ചെറിയ കുടിലുകളും സ്‌കൂളുകളുമാണ് ഇവിടെ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ രാജീവിന്റെ വീടും കടയുമെല്ലാം എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോട് കൂടിയതാണ്. ഇവിടെ എയര്‍ കണ്ടീഷന്‍ മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ള ഏക ആഡംബര വസ്തുവെന്നാണ് രാജീവ് പറയുന്നത്.
You must read this റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ
ഇറാന്‍ പൗരന്മാര്‍ ആടുകളെ നോക്കിയും മറ്റും ജീവിക്കുന്നവരാണെന്നും ദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവര്‍ക്ക് നിയമപരമായ അവകാശങ്ങളില്ലെന്നും രാജീവ് പറയുന്നു. ബാക്കിയുള്ളവര്‍ക്കും ഇത്തരം നിയമ സാധ്യതകള്‍ ലഭിച്ചാല്‍ ഉയര്‍ന്ന ജോലിയും ജീവിത സൗകര്യങ്ങളും തേടി അവരും പോകുമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.