| Thursday, 8th January 2015, 5:25 pm

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട മലയാളി വൈദികന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: മൊബൈലില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് വൈദികനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. വെസ്റ്റ് പാം ബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാ: ജോസ് പലിമറ്റമാണ് അറസ്റ്റിലായിരിക്കുന്നത്.

തന്റെ മൊബൈല്‍ ഫോണിലെ നാല്‍പതോളം അശ്ലീല ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയുടെ സഹായം തേടിയപ്പോഴാണ് വിവരം പുറത്തായത്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി വൈദികന്‍ തന്റെ മൊബൈല്‍ഫോണ്‍ ബാലന് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യമറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.

വൈദികന്‍ ഇന്ത്യയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ്. അങ്കമാലി സ്വദേശിയായ ഇദ്ദേഹം രണ്ട് വര്‍ഷത്തെ സേവനത്തിനായി കഴിഞ്ഞ ഡിസംബറിലായിരുന്നു അമേരിക്കയിലെത്തിയിരുന്നത്.

മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വൈദികനെ പോലീസ് വിലക്കിയിട്ടുണ്ട്. വൈദികനെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നുവെന്ന് സഭാവക്താവ് അറിയിച്ചു.

അതെ സമയം വൈദികന്‍ കുറ്റം സമ്മതിച്ചതായി പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more