| Monday, 25th December 2023, 9:18 pm

ഓസ്‌ട്രേലിയയെ വെട്ടിലാക്കാന്‍ വയനാടിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ വുമണ്‍സ് ടീമിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. 47 വര്‍ഷത്തെ ചരിത്രവിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും മൂന്നു മത്സരങ്ങളുമാണ് അവശേഷിക്കുന്നത്. ആദ്യ ഏകദിനം ഡിസംബര്‍ 28 വ്യാഴാഴ്ചയാണ് നടക്കുന്നത്. അതേസമയം ആദ്യ ടി-ട്വന്റി ജനുവരി അഞ്ചിനും നടക്കും.

ഇതോടെ രണ്ടു ഫോര്‍മാറ്റിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ ടി ട്വന്റി സ്‌ക്വാഡില്‍ മലയാളി താരം മിന്നുമണിയും ഇടം നേടിയിട്ടുണ്ട്. സ്പിന്‍ ബൗളര്‍ മിന്നുമണി മികച്ച പ്രകടനമാണ് ടീമില്‍ ഉടനീളം കാഴ്ചവെച്ചത്. ഇംഗ്ലണ്ടുമായിട്ടുള്ള മത്സരത്തില്‍ ക്യാപ്റ്റനായും മിന്നുമണി തിളങ്ങിയിരുന്നു.

ഇതുവരെ ടി ട്വന്റി ഫോര്‍മാറ്റില്‍ നാലു മത്സരങ്ങളില്‍ നിന്നും 66 പന്തുകള്‍ എറിഞ്ഞ് 58 റണ്‍സ് കൊടുത്ത് അഞ്ച് വിക്കറ്റുകള്‍ മിന്നു സ്വന്തമാക്കിയിട്ടുണ്ട്. 11.60 ആവറേജിലാണ് മിന്നുവിന്റെ പ്രകടനം. 5.27 ഇക്കണോമിയും 13.2 സ്‌ട്രൈക്ക് റേറ്റും മിന്നുവിനുണ്ട്.

ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ റൈറ്റ് ആം ഓഫ് ബ്രേക്കര്‍ മിന്നുവിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. 24 കാരിയായ മിന്നുമണി വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹിക്ക് വേണ്ടിയാണ് കളിക്കുന്നത്. വയനാട്ടുകാരിയായ മിന്നുമണി മലയാളികളുടെ അഭിമാന താരമാണ്.

ടി20 ഐ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍)), ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, രേണുക സിങ്, ഇഷാഖ് താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി.

Content Highlight: Malayali player Minnumani in the women’s T-20 team against Australia

We use cookies to give you the best possible experience. Learn more