തിരുവനന്തപുരം: ഇസ്രഈലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്‍ കൊല്ലപ്പെട്ടു. ഇസ്രഈലില്‍ കാര്‍ഷിക മേഖലയില്‍ ജീവനക്കാരനായിരുന്നു നിബിന്‍. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഏഴുപേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ജോലി സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
നിലവില്‍ നിബിനിന്റെ മൃതദേഹം ഇസ്രഈലിലെ സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് മലയാളിയായ ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനായതായി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മെൽവിൻ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അധികൃതർ അഖിയിച്ചു.
ഗസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് ഒക്ടോബർ എട്ട് മുതൽ വടക്കൻ ഇസ്രഈലിൽ ആക്രമണം നടത്തുന്ന ലെബനനിലെ ഷിയ ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Contant Highlight: malayali man Man Killed, 2 Others Injured In Missile Attack In Israel