മംഗളൂരു: അംഗീകൃത തിരിച്ചറിയല്‍ രേഖകകള്‍ ഇല്ലാത്തതിനാലാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണര്‍ പി.എസ് ഹര്‍ഷയുടെ വിശദീകരണം. കേരള സര്‍ക്കാരിന്റെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയും ഇല്ലായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ പി.ആര്‍.ഡിയുമായി മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ രേഖ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയാവണ്‍, മാതൃഭൂമി, 24 ന്യൂസ് എന്നീ സംഘത്തെയാണ് പൊലീസ് റിപ്പോര്‍ട്ടിങ് തടസ്സപ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ക്യാമറയും മൊബൈല്‍ ഫോണുമുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു.
എട്ടോളം മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരാണോ എന്ന് സംശയമുണ്ടെന്ന് സംശയമുന്നിയച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ അപലപിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു.
വെന്‍ലോക് ആശുപത്രി പരിസരത്ത് റിപ്പോര്‍ട്ട് ചെയ്ചതിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമങ്ങളെ തടഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉറപ്പു നല്‍കിയിരുന്നു.