ധോണിയുടെ മകളെ പാട്ടു പഠിപ്പിച്ചത് മലയാളിയായ ആയ
Daily News
ധോണിയുടെ മകളെ പാട്ടു പഠിപ്പിച്ചത് മലയാളിയായ ആയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 9:46 am

റാഞ്ചി: മലയാളികളെ ആകെ അമ്പരപ്പിച്ച ഒന്നായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ ധോണിയുടെ മകളുടെ മലയാള ഗാനം. “അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ..” എന്ന ഗാനം പാടുന്ന കുട്ടിയുടെ വീഡിയോ പുറത്ത വന്നതോടെ ഇത് സിവ ധോണി തന്നെയാണോയെന്ന് ഉറപ്പിക്കാനായിരുന്നു ഏവരുടെയും ശ്രമം.


Also Read: ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ക്കിടെ മെര്‍സലിന്റെ തെലുങ്ക് പതിപ്പിനു സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചു


സിവ ധോണിയുടെ ഇന്‍സ്റ്റാഗ്രാമില്‍ വന്ന വീഡിയോയിലെ കുട്ടി സിവ തന്നെയാണെന്നും ധോണി ഫോളോ ചെയ്യുന്ന അക്കൗണ്ടിലാണ് വീഡിയോയെന്നും വ്യക്തമായതോടെ മാധ്യമങ്ങളില്‍ സിവയുടെ പാട്ട് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ സിവയെ മലയാള ഗാനം പഠിപ്പിച്ചതാരെന്ന ചോദ്യമായിരുന്നു എല്ലാവരും ഉയര്‍ത്തിയത്.

ഒടുവില്‍ അതിനും ഉത്തരം ലഭിച്ചിരിക്കുകയാണ്. ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് സിവയെ പാട്ടു പഠിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണിയുടെ സുഹൃത്തും മലയാളിയുമായ എം.എ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച മലയാളിയായ ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്.


Dont Miss: യു.എസ് റോഡുകളെ കളിയാക്കിയ ചൗഹാനെതിരെ ട്രംപ് നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്; കോണ്‍ഗ്രസ് നേതാവിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി


മുന്‍ കേരള രഞ്ജി താരമായ എം. എ സതീഷ് ഇന്ത്യന്‍ സിമന്റ്സിലെ വൈസ് പ്രസിഡന്റും, ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുമാണ്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അടുപ്പമാണ് സതീഷിനെയും ധോണിയും സൗഹൃദത്തിലേക്ക് നയിച്ചത്.

ഇന്ത്യാ സിമന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബന്ധവും സതീഷിനെയും ധോണിയെയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാക്കുകയായിരുന്നു. ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധത്തില്‍ നിന്നാണ് സിവ ധോണി മലയാള ഗാനം ആലപിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്.