കൊച്ചി: ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി എറണാകുളം സ്വദേശി അജിത് മോഹന്‍. മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഉമംഗ് ബേദി വിരമിച്ചതിന് ശേഷം ഒരു വര്‍ഷമായി ഒഴിഞ്ഞു കിടന്ന പദവിയിലേക്കാണ് അജിതിനെ നിയോഗിച്ചത്.
സ്റ്റാര്‍ ഇന്ത്യയുടെ ഹോട്ട്‌സ്റ്റാര്‍ സെര്‍വീസസിന്റെ സി.ഇ.ഒ ആയിരുന്നു അജിത്. ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലാണ് അജിതിനെ നിയമിച്ചത്.
ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മാര്‍ക്കറ്റ് നിര്‍ണ്ണായകരമാണ്. ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപം വളരെ പ്രധാനമാണ്. അജിതിന്റെ അനുഭവ സമ്പത്ത് സഹായകരമാകുമെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഡാവിഡ് ഫിഷര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
അപൂര്‍വ്വമായ അവസരമാണിത്. ഇന്ത്യയിലെ വിവിധ സമൂഹങ്ങളെ ഒന്നിച്ച് കൊണ്ടുവന്ന ഒരു കമ്പനിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫേസ്ബുക്കിനെ ഇന്ത്യയില്‍ ഒന്നാമതാക്കാനും കൂടുതല്‍ കമ്മ്യൂണിറ്റികളെ ഒരുമിപ്പിക്കാനും ശ്രമിക്കും എന്നും അജിത് മോഹന്‍ പറഞ്ഞു.
സിങ്കപ്പുരിലെ നാന്‍യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളില്‍നിന്നായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയില്‍ ജോലി ചെയ്തിട്ടുണ്ട്.
പിന്നീടാണ് സ്റ്റാര്‍ ടി.വി.യിലെത്തിയത്. തുടര്‍ന്ന് ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി