| Monday, 29th April 2024, 2:47 pm

കോമഡിയെന്ന് പറഞ്ഞ് പറ്റിച്ചോ? അതോ മാസാക്കിയതാണോ? ട്വിസ്റ്റുമായി മലയാളി ഫ്രം ഇന്ത്യ ടീസർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെ വലിയ ശ്രദ്ധ നേടിയ ഡിജോ അടുത്തതായി ഒരുക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പൂർണമായി കോമഡി ഴോണറിൽ ഒരുങ്ങുമെന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനുകളിലെല്ലാം പുറത്ത് വിട്ടത്. മുമ്പിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും അതായിരുന്നു സൂചിപ്പിച്ചത്.

എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നത് മലയാളി ഫ്രം ഇന്ത്യ വെറുമൊരു കോമഡി ചിത്രമല്ലെന്നാണ്. ജനഗണമന പോലെ സീരിയസായ വിഷയം സംസാരിക്കുന്ന പടമെന്ന നിലയിലാണ് പടത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കോമഡി പടമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നോ എന്നാണ് പലരും കമന്റ്‌ ബോക്സിൽ ചോദിക്കുന്നത്.

എന്നാൽ വെറുതെ പറ്റിക്കാൻ വേണ്ടിയാണോ ഇങ്ങനെയൊരു ടീസർ ഇറക്കിയതെന്ന് ചോദിക്കുന്നവരുമുണ്ട്. ടീസറോടെ ചിത്രത്തിന്റെ പ്രതീക്ഷ കൂടിയെന്നാണ് ആരാധകർ കമന്റ് ചെയുന്നത്.

നിവിൻ പോളി ആല്പറമ്പിൽ ഗോപിയെന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സലിം കുമാർ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ.

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ.

ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം.ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി. എം. കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി. ആർ. ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വി.എഫ്. എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ്.

Content Highlight: Malayali From India Movie Teaser

We use cookies to give you the best possible experience. Learn more