| Tuesday, 31st October 2017, 8:26 am

പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനെത്തിയ മലയാളി ബാങ്ക് മാനേജരെ കെണിയിലാക്കിയതിങ്ങനെ; പിടിക്കപ്പെട്ടപ്പോള്‍ കരച്ചില്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി പിടിയില്‍. ലണ്ടനില്‍ സിറ്റി ബാങ്ക് മാനേജരും മലയാളിയുമായ ബാലചന്ദ്രനാണ് വിജിലന്റ് ഗ്രൂപ്പിന്റെ കെണിയില്‍ വീണത്.

പെണ്‍കുട്ടിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനാണ് വന്നതെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പറഞ്ഞ് പിടിയിലായ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിക്കയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ വിജിലന്റ് ഗ്രൂപ്പ് കാണിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.


Also Read: ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്റെ ഐ ഫോണ്‍ കാണാതായി


38 കാരനായ ബാലചന്ദ്രന്‍ വിവാഹിതനാണ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ലണ്ടനില്‍ നിന്നും ബെര്‍മിങ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞ ബാലചന്ദ്രന്റെ മുന്‍പിലേക്ക് വാതില്‍ തുറന്നു എത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു.

ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ പൊലീസും എത്തി. പെണ്‍കുട്ടിക്ക് 18 വയസായെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഹോട്ടലിലെത്തിയതെന്ന് ബാലചന്ദ്രന്‍ പറഞ്ഞെങ്കിലും ഇത് കള്ളമാണെന്ന് ഇയാള്‍ അയച്ച സന്ദേശം കാണിച്ച് വിജിലന്റ് ഗ്രൂപ്പ് തെളിയിച്ചു.


Also Read: ബി.ജെ.പിയാണ് ശിവസേനയുടെ മുഖ്യശത്രു; രാഹുല്‍ ഒരുപാട് മാറി; സേന എം.പി സഞ്ജയ് റൗട്ട്


പെണ്‍കുട്ടി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റ് ചെയ്തത് വിജിലന്റ് ഗ്രൂപ്പുകാര്‍ തന്നെയായിരുന്നു. അവസാനം പെണ്‍കുട്ടിയുമായി സെക്സിലേര്‍പ്പെടുക തന്റെ ലക്ഷ്യമായിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുകയും ചെയ്തു. താന്‍ വിജിലന്റ് ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുന്നുമുണ്ട്.

ഹോട്ടലില്‍ മുറിയെടുത്ത് മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് ബാലചന്ദ്രന്‍ പിടിയിലാകുന്നത്. ബര്‍മിങ്ഹാം കോടതി ഇയാളെ 15 മാസത്തെ തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 10 വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.

വീഡിയോ

We use cookies to give you the best possible experience. Learn more