ഷൂട്ടിങ് ലൊക്കോഷനില്‍ മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി. മമ്മൂട്ടിയുടെ ആരാധകനും ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനുമായ ജിന്‍സന്‍ ആന്റോ ചാള്‍സാണ് തന്റെ പ്രിയനടനെ കാണാന്‍ എത്തിയത്.
2007ല്‍ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ച് മമ്മൂട്ടി ‘കാഴ്ച’ എന്ന സൗജന്യ നേത്രചികിത്സാ പദ്ധതിക്ക് രൂപംകൊടുത്തപ്പോള്‍ വിദ്യാര്‍ഥി വൊളന്റിയേഴ്‌സിനെ നയിച്ചിരുന്നത് ജിന്‍സണായിരുന്നു. അദ്ദേഹം അന്ന് അവിടെ നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു. മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മുന്‍നിരപ്രവര്‍ത്തകനായും ജിന്‍സന്‍ ഉണ്ടായിരുന്നു.
കോട്ടയം പാലാ സ്വദേശിയായ ജിന്‍സന്‍ ഇന്ന് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയാണ്. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. മന്ത്രിയായി ചുമതലയേറ്റശേഷം കുറച്ചു ദിവസമായി നാട്ടിലുണ്ടായിരുന്ന ജിന്‍സന്‍ തിരികെ മടങ്ങുന്ന ദിവസമാണ് നടനെ കാണാനെത്തിയത്.
‘നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ…’ എന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. പിന്നീടുള്ള ഇരുവരുടെയും സംസാരത്തിനിടയില്‍ ആസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്‍ടാസിനെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു.
കൊച്ചിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് ക്വാണ്‍ടാസിന്റെ വിമാനമുണ്ടെങ്കില്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുമെന്നും സര്‍ക്കാര്‍ ഇടപെട്ടാല്‍ അതിന് സാധിക്കില്ലേയെന്നും നടന്‍ മന്ത്രിയോട് ചോദിച്ചു.
കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക കത്തുമായാണ് ജിന്‍സന്‍ മമ്മൂട്ടിയെ കാണാന്‍ എത്തിയത്.
Content Highlight: Malayali Australian Minister Came To Shooting Location To Meet Mammootty