| Thursday, 25th May 2017, 1:36 pm

പാക്കിസ്ഥാനികള്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി ബംഗളൂരുവില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: പാക്ക് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.

സ്ത്രീ ഉള്‍പ്പെടെ മൂന്നു പാക്കിസ്ഥാന്‍ പൗരന്‍മാരേയും ഇയാള്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഖിറോണ്‍ ഘുലം അലി, ഖാസിഫ് ഷംസുദ്ദീന്‍, സമീറ അബ്ദുല്‍ റഹ്മാന്‍ എന്നീ പാക്ക് പൗരന്മാരാണ് പിടിയിലായിരിക്കുന്നത്.
ഇവരുടെ പേരിലുള്ള വോട്ടര്‍ കാര്‍ഡും പിടിച്ചെടുത്തു.


Dont Miss മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് അത്ഭുതകരമായി 


സംശയകരമായ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ബെംഗളൂരുവിലെ യാരബ് നഗരയിലെ കുമാരസ്വാമി ലേഔട്ടില്‍ വച്ചായിരുന്നു സെന്‍ട്രല്‍ ക്രൈം ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുന്‍പ് നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരുവില്‍ എത്തിയിട്ട് രണ്ടു മാസമായി. ഖത്തറില്‍ ജോലി ചെയ്യവെയാണ് മുഹമ്മദ് ഇവരെ പരിചയപ്പെട്ടത്.

We use cookies to give you the best possible experience. Learn more