| Wednesday, 15th February 2023, 10:19 am

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി മലയാളിയും; മത്സരിക്കുന്നത് സംരംഭകനായ വിവേക് രാമസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍
മലയാളിയായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാമസ്വാമി ഒരു ബയോടിക് സംരംഭകന്‍ കൂടിയാണ്.

കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിക്കി ഹാലി പ്രചരണം ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെയാണ് പ്രചാരണത്തിനായി വിവേക് രാമസ്വാമി രംഗപ്രവേശം ചെയ്തത്. ഇയോവ സംസ്ഥാനത്ത് നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

താന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തെ ഗൗരവപരമായാണ് കാണുന്നതെന്നും, ശ്രദ്ധ നേടാന്‍ വേണ്ടി ചെയ്യുന്നതല്ലെന്നും വിവേക് രാമസ്വാമി അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കയോട് പറഞ്ഞു.

‘അമേരിക്കന്‍ ദേശീയ ഐഡന്റിന്റിക്കായി എനിക്ക് ഒരുപാട് കാഴ്ചപ്പാട് ഉണ്ട്. ഈ കാഴ്ചപ്പാടുകള്‍ ഈ രാജ്യം എനിക്ക് തന്ന സമ്മാനങ്ങളുടെ ഫലമായി ഉണ്ടായതാണ്,’ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് അമേരിക്കയില്‍ കുടിയേറിയ വിവേക് ഗണപതിയുടെയും ഡോ.ഗീതയുടെയും മനാണ് വിവേക് രാമസ്വാമി.

2016ലെ ഫോര്‍ബ്‌സ് മാഗസിന്‍ പട്ടികയില്‍ 40 വയസില്‍ താഴെയുള്ള സമ്പന്നരില്‍ 24ാം സ്ഥാനത്ത് നില്‍ക്കുന്നയാളാണ് വിവേക്. ബയോടെക് മേഖലയ്‌ക്കൊപ്പം മരുന്നുകളുടെ കണ്ടുപിടിത്തം, ഉല്‍പ്പാദനം എന്നിവയിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിവേക് കണ്ട് പിടിച്ച അഞ്ച് മരുന്നുകള്‍ക്ക് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സംരംഭകന്‍ എന്നതിനപ്പുറം വിവേക് മികച്ച ടെന്നീസ് കളിക്കാരനുമാണ്.

conetnt highlight: Malayali also for US presidential candidacy; Entrepreneur Vivek Ramaswamy is contesting

We use cookies to give you the best possible experience. Learn more