കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് കൈത്താങ്ങാകാന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ഒരു കൂട്ടം മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നല്‍കിയത്.
എയര്‍ ഫോഴ്‌സ് 02/12 ബാച്ചിലെ മലയാളികളുടെ വാട്‌സപ്പ് കൂട്ടായ്മയാണ് സ്വന്തം നാട് അപകടത്തിലായി എന്ന് കേട്ട നിമിഷം മറ്റൊന്നും ചിന്തിക്കാതെ തന്നാലാവുന്ന സഹായം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്.
ALSO READ: കനത്തമഴ; മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം നാലായി: സംസ്ഥാനത്ത് കനത്ത ജാഗ്രതനിര്‍ദ്ദേശം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന എയര്‍ഫോഴ്‌സ് ജീവനക്കാരാണ് സഹായധനവുമായി മുന്നോട്ടെത്തിയത്. ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
“മാസത്തില്‍ 5 കുപ്പിയും 50000 ശമ്പളവും വര്‍ഷത്തില്‍ 90 ദിവസം അവധിയും കിട്ടി കുടുംബത്തെ നോക്കാന്‍ വേണ്ടി മാത്രം പട്ടാളത്തില്‍ കയറിയെന്നു നിങ്ങള്‍ പറയുന്ന നന്മ മരിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍”- എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ഇവര്‍ മാതൃകയായിരിക്കുന്നത്.
അതേസമയം ഇവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.