ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങികിടക്കുന്ന മലയാളി തൊഴിലാളികള്‍ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നൂറു കണക്കിന് മലയാളികളാണ് ജോലി പോലും നഷ്ടപ്പെട്ട് കുടുങ്ങികിടക്കുന്നതെന്നും തങ്ങള്‍ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുകയാണെന്നും ഇവര്‍ പറയുന്നു.
നാട്ടില്‍ തിരിച്ചെത്തുന്നതിനായി നോര്‍ക്കയില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ രജിസ്റ്റര്‍ ചെയ്തതാണ് ഇവരിലെല്ലാവരും തന്നെ, പക്ഷെ സ്വകാര്യ വാഹനങ്ങളില്‍ നാട്ടിലെത്താനുള്ള സാമ്പത്തികസ്ഥിതിയില്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇവിടെ കുടുങ്ങി കിടക്കുന്ന അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
ഇപ്പോള്‍ നോണ്‍-റെസിഡന്റ് വര്‍ക്കിംഗ് കേരളൈറ്റ്‌സ് ഫോറം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തങ്ങളെ കേരളത്തില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് മലയാളി തൊഴിലാളികള്‍ സമരം വിവിധ സംസ്ഥാനങ്ങളിലായി സമരം നടത്തുന്നത്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ട്രെയ്ന്‍ സൗകര്യം ഒരുക്കിനല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
തെലങ്കാന ഡല്‍ഹി ഉത്തര്‍പ്രദേശ് ബീഹാര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ നിരാഹാര സമരത്തിലിരിക്കുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലും നിരാഹാരസമരം നടക്കുന്നുണ്ട്.
വായനക്കാര്‍ക്ക് ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.