അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ മുവായിരത്തോളം ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍.ഐ.എയെ അറിയിച്ചിട്ടുള്ളത്.
കരിപ്പൂര്‍: സംസ്ഥാനത്തു നിന്നു കാണാതായ 22 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാമ്പിലുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സ്ഥിരീകരിച്ചെന്നു മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറിലുള്ള ക്യാമ്പിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നാടുവിട്ടവര്‍ ഉള്‍പ്പടെ മുപ്പതിലധികം മലയാളികള്‍ ക്യാമ്പിലുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Also read കയ്യില്‍ ചര്‍ക്കയും മനസ്സില്‍ ഗോഡ്‌സെയും: മോദിയെ വിമര്‍ശിച്ച് ഗാന്ധിജിയുടെ പൗത്രന്‍
അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ മുവായിരത്തോളം ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍.ഐ.എയെ അറിയിച്ചിട്ടുള്ളത്. അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ മുവായിരത്തോളം ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍.ഐ.എയെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന ഐ.എസ് റിക്രൂട്ടിംഗ് ഏജന്റും കേരളഘടകം നേതാവുമായി കണക്കാക്കുന്ന ഷജീര്‍ മംഗളദാസ് സെരി അബ്ദുല്‍ ലായും ഇതേ ക്യമ്പില്‍ ഉള്ളതായാണ് വിവരം.
ഇറാഖിലെ മോസുള്‍, റാഖ എന്നീ ആസ്ഥാനങ്ങള്‍ നഷ്ടമായശേഷം അഫ്ഗാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഐ.എസ് അടുത്ത കാലത്താണ് നാംഗര്‍ഹാറില്‍ ക്യാമ്പ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട നാളത്തെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് എന്‍.ഐ.എയ്ക്ക് കാണാതായ മലയാളികളെ പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതെന്നും മാതൃഭൂമി പറയുന്നു.
ദുബായ് അബുദാബി വഴിയാകും മലയാളികളില്‍ അധികവും ഇവിടെ എത്തിച്ചേര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. നാംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്താനമായ ജലാലാബാദില്‍ 2013ല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.