'ഇത്തവണ യോഗം യോഗിയ്ക്ക്'; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍
Daily News
'ഇത്തവണ യോഗം യോഗിയ്ക്ക്'; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2017, 12:13 pm

 

കോഴിക്കോട്: ഓണത്തിനു വാമനജയന്തി ആസംസകള്‍ നേര്‍ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഘപരിവാര്‍ കാഴ്ചപ്പാടനുസരിച്ച് ഓണം വാമനജയന്തിയായാണ് ആഘോഷിക്കുന്നത്. ഈ രീതിയിലാണ് യോഗി ആദിത്യനാഥ് വാമന ജയന്തി ആസംസകള്‍ നേര്‍ന്നിരിക്കുന്നത്.


Also Read: റോഹിങ്ക്യന്‍ വേട്ടയ്ക്കിടെ മ്യാന്മറിനു വന്‍തോതില്‍ ആയുധങ്ങള്‍ കൈമാറി ഇസ്രാഈല്‍


കഴിഞ്ഞ തവണ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രതികരണത്തിന്റെ തീവ്രത മനസിലാക്കിയിരുന്നു. ഇത്തവണ അമിത് ഷാ ഓണാശംസകള്‍ നേര്‍ന്നെത്തിയപ്പോള്‍ ഷായുടെ കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റിനു സമാന ചിത്രവുമായെത്തുകയായിരുന്നു യോഗി ആദിത്യനാഥ്.

മാവേലിയെ ചവിട്ടി നില്‍ക്കുന്ന വാമനന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവുമുള്ള ആശംസാ കാര്‍ഡാണ് യോഗി പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു കീഴില്‍ കമന്റുകളുമായെത്തിയ മലയാളികള്‍ വാമന ജയന്തി ഇവിടെ വേണ്ടെന്നും ഓണാഘോഷമാണിവിടെ നടക്കുന്നതെന്നുമാണ് പറയുന്നത്. മലയാളത്തിലും നിരവധി കമന്റുകള്‍ പോസ്റ്റിനു കീഴില്‍ വന്നിട്ടുണ്ട്.

അമിത് ഷായോട് ചോദിച്ചാല്‍ കഴിഞ്ഞ തവണത്തെ വാമന ജയന്തി എങ്ങിനെയുണ്ടായിരുന്നെന്ന് അറിയാമെന്നും അതിന്റെ ക്ഷീണം ഉള്ളതുകൊണ്ടാണ് ഇത്തവണ അയാള്‍ ഓണാശംസകള്‍ നേര്‍ന്നതെന്നുമാണ് കമന്റുകളില്‍ പറയുന്നത്.


Dont Miss: നാണമില്ലേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍; ഇത് വെറും പി.ആര്‍ കാമ്പയിന്‍; കങ്കണക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മൊഹാപത്ര


കഴിഞ്ഞ വര്‍ഷം വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ നേര്‍ന്ന അമിത് ഷാ ഇത്തണ കഥകളിയുടെയും പൂക്കളത്തിന്റെയും ചിത്രത്തിനൊപ്പമാണ് ഓണാശംസകള്‍ നേര്‍ന്നത്.

കഴിഞ്ഞ ഓണത്തിന് ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയതിന് പിന്നാലെയാണ് അമിത് ഷാ വാമനജയന്തി ആശംസിച്ചിരുന്നത്. ഇത്തവണ അമിത് ഷാ ഓണാശംസകള്‍ നേര്‍ന്നപ്പോള്‍ യോഗി വാമന ജയന്തിയുമായെത്തുകയായിരുന്നു.