'നിനക്ക് വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘികളെ പറ്റിയെ അറിയു, നല്ല ഉരുക്ക് നട്ടെല്ലുള്ള സഖാക്കളെ പറ്റി അറിയില്ല'; സരോജ് പാണ്ഡെയുടെ വാളില്‍ പൊങ്കാലയിട്ട് മലയാളികള്‍
Daily News
'നിനക്ക് വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘികളെ പറ്റിയെ അറിയു, നല്ല ഉരുക്ക് നട്ടെല്ലുള്ള സഖാക്കളെ പറ്റി അറിയില്ല'; സരോജ് പാണ്ഡെയുടെ വാളില്‍ പൊങ്കാലയിട്ട് മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2017, 5:24 pm

കോഴിക്കോട്: കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ വാളില്‍ പൊങ്കാലയിട്ട് മലയാളികള്‍.

കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നമായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ പറഞ്ഞിരുന്നത്

ഇതിനെതിരെ നിരവധി സൈബര്‍ സഖാക്കളാണ് സരോജ് പണ്ഡെയുടെ വാളില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്. “നീ കണ്ട ഉള്ളിസുരയും നാമ്പോലനും ഒന്നുമല്ല യഥാത്ഥ മലയാളികള്‍ ..കണ്ണെടുക്കാന്‍ നീയിങ്ങോട്ട് വാ ….നിന്റെ അമിട്ട്ഷാജി ഇവിടുന്ന് ഓടിയ വഴിയില്‍ പുല്ല് മുളച്ചിട്ടില്ല പിന്നെയല്ലേ നീ”. എന്നാണ് ഒരു കമന്റ്.

“നിന്റെയൊക്കെ കാവി കോണകത്തിന് താഴെ അതിന് മാത്രം നട്ടെല്ലിന് ഉറപ്പുള്ള ആണ്‍പിള്ളേര് ഉണ്ടെങ്കി വരാന്‍ പറയ്….. വരുന്നവന്‍ അത്താഴത്തിന് കഞ്ഞിക്കുള്ള അരി ഇടേണ്ട എന്ന് വീട്ടില്‍ പറഞ്ഞിട്ട് പോന്നാ മതി”. എന്നായിരുന്നു നൗഫല്‍ കാറ്റകത്ത് എന്നയാളുടെ കമന്റ്. ” നിനക്ക് വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘികളെ പറ്റിയെ അറിയു.. നല്ല ഉരുക്ക് നട്ടെല്ലുള്ള സഖാക്കളെ പറ്റി അറിയില്ല.. ആ കുമ്മനോടും അമിട്ടിനോടും തള്ളിനോടുമൊക്കെ ഒന്ന് ചോദിച്ചാല്‍ മതി.. ഒന്ന് കേരളം വരെ വന്നാല്‍ തീരാവുന്ന പ്രശ്‌നമേ നിനക്കൊക്കെയുള്ളു.” എന്ന് രാഹുല്‍ വിജയനെന്ന ആള്‍ കമന്റ് ചെയ്തിരിക്കുന്നു.


Also Read:  കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


നേരത്തെ സരോജത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രകോപനപരമായ പ്രസ്താവന നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.