തിരുവനന്തപുരം: കുവൈത്തില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ 700 കോടി തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. 1475 മലയാളികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതായും അതില്‍ 700 പേര്‍ മലയാളികളായ നേഴ്‌സ്മാരുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്കില്‍ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെടുന്നതെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 50 ലക്ഷം മുതല്‍ രണ്ട് കോടി വരെ ലോണെടുത്ത് പലരും അന്യരാജ്യങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
700 ഓളം പേര്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരാണെന്നും ബാക്കിയുള്ളവര്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തവണകള്‍ മുടങ്ങിയതോടെയാണ് ഗള്‍ഫ് ബാങ്ക് കുവൈത്തിന് സംശയമുണ്ടാകുന്നതെന്നും പിന്നാലെയുള്ള അന്വേഷണത്തില്‍ നടന്നത് വന്‍ തട്ടിപ്പാണെന്ന് മനസിലായെന്നുമാണ് സൂചന.
തട്ടിപ്പ് നടത്തിയവരില്‍ കുറച്ചധികം പേര്‍ കേരളത്തിലേക്ക് മടങ്ങിയെന്നും പിന്നാലെ നടന്ന അന്വേഷണത്തില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പ് വിവരം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സംസ്ഥാന എ.ഡി.ജി.പി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കിയാണ് പരാതിയെന്നുമാണ് റിപ്പോര്‍ട്ട്.
തട്ടിപ്പ് കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും അന്വേഷണം ദക്ഷിണ മേഖലാ ഐ.ജിയുടെ നേതൃത്വത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Malayalees cheated the bank in Kuwait and cheated 700 crores; Report