ബെര്‍ലിന്‍: ജര്‍മ്മനിയിലെ ഡൂയിസ് ബുര്‍ഗില്‍ മലയാളി യുവതിയെ കൊലപ്പെടുത്തി തോട്ടത്തില്‍ മറവു ചെയ്തു. അങ്കമാലി സ്വദേശിയായ ജാനറ്റാണ് (34)കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജാനറ്റിന്റെ ഭര്‍ത്താവും ജര്‍മ്മന്‍ സ്വദേശിയുമായ റെനെയെ പോലീസ് അറസ്റ്റ് ചെയ്തു.
അങ്കമാലി സ്വദേശി സെബാസ്റ്റ്യന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് ജാനറ്റ്. മെയ് മൂന്ന് മുതല്‍ ജാനറ്റിനെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് റെനെ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ജാനറ്റിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ ഏപ്രില്‍ 14 ന് ശേഷം ജാനറ്റിനെ കണ്ടിട്ടില്ലെന്ന് പോലീസിനെ അറിയിച്ചപ്പോള്‍ അന്വേഷണം റെനെയെ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു.
ജാനെറ്റ് സ്വമേധയാ വീടു വിട്ടു പോയെന്നാണ് റെനെ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സത്യം തുറന്നു പറഞ്ഞത്. വീടിന് പുറകുവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ജാനെറ്റിന്റെ മൃതദേഹം. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
റെനെയ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നത് ഉടന്‍ വ്യക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ജാനറ്റിന്റേയും റെനെയുടേയും വിവാഹം കേരളത്തില്‍ വെച്ചാണ് നടന്നിരുന്നത്.