കാസര്‍ഗോഡ്: ഐ.എസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍ഗോഡ് സ്വദേശിയായ യഹിയ എന്ന ബസ്റ്റിനാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. മുഹമ്മദ് അഷ്ഫാഖ് മജീദ് എന്നയാളാണ് വാട്ട്‌സ്ആപ് സന്ദേശം അയച്ചത്. അമേരിക്കന്‍ സൈന്യവുമായുള്ള യുദ്ധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തികവെ മരിച്ചതായി ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്.
കാസര്‍ഗോഡ് പടന്ന സ്വദേശിയായ മുഹമ്മദ് മുര്‍ഷിദ് (25) കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്ന് മുര്‍ഷിദിന്റെ പിതാവിന് ഇത് സംബന്ധിച്ച് ഐ എസ്സില്‍ നിന്നുമാണെന്ന നിലയില്‍ സന്ദേശം ലഭിച്ചിരുന്നു. ടെലഗ്രാം മെസഞ്ചര്‍ വഴി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചത്. നേരത്തേയും അഷ്ഫാഖ് തന്നെയാണ് മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ ഫെബരുവരിയില്‍ കാസര്‍കോട് പടന്ന, കാവുന്തല സ്വദേശി ഹഫീസുദ്ദീന്‍ എന്ന 23കാരനും കൊല്ലപ്പെട്ടിരുന്നതായി സ്ഥിരീകരിക്കാത്തവിവരം ലഭിച്ചിരുന്നു. ഇയാളോടൊപ്പം മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായും സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു നിന്നും അപ്രത്യക്ഷരായ 11 പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് നേരത്തേ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. അവരിലുള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.