ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരേപിച്ചു.
കഴിഞ്ഞ മാസം യു.പിയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ച രഞ്ചുവിന് കൊവിഡ് പോസിറ്റീവായതോടെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയില്‍ ചികിത്സ ലഭിച്ചില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും കൃത്യമായ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ചികിത്സ നാട്ടില്‍ നടത്താമെന്നും മുഖ്യമന്ത്രിയെ വിവരങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സഹോദരിയുടെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സഹോദരി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക