മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നല്‍കാന്‍ തീരുമാനം
Kerala
മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നല്‍കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2013, 11:48 am

ന്യൂദല്‍ഹി: മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നല്‍കാന്‍ കേന്ദ്രസാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി   കേന്ദ്രസാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് അറിയിച്ചു.[]

മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു.

ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഈ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതിയും ഇതുസംബന്ധിച്ചു ശുപാര്‍ശ ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉപസമിതിയും തീരുമാനത്തിന് അനുകൂലമാണ്. ഇനി വേണ്ടതു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രമാണ്. ശുപാര്‍ശ കേന്ദ്രമന്തിസഭയ്ക്ക് അയച്ചിട്ടുണ്ട്.

നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.