മലയാള ഭാഷാ വികസന വകുപ്പ്, ഭാഷയ്ക്കായി ഡയറക്ടറേറ്റ് എന്നിവയ്ക്ക് രൂപം നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ധാരാളം നിര്‍ദേശങ്ങള്‍ വരുന്നുണ്ടെങ്കിലും എല്ലാം കണക്കിലെടുത്താകും നിയമ നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പ്രഫഷണല്‍ കോഴ്‌സുകളിലും മലയാളം ഇപ്പോള്‍ പഠിക്കാനില്ല, എന്നാല്‍ ഈ കുട്ടികള്‍ക്ക് മലയാള ഭാഷ പഠിക്കണമെന്നുണ്ടെങ്കില്‍ കോളജ് അധികൃതര്‍ ഇതിന് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ വകുപ്പിന്റെ കീഴില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സമയ ബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാനും പാര്‍ട്ണര്‍ കേരള മിഷന്‍ സ്ഥാപിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.