| Tuesday, 26th November 2019, 11:46 pm

യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ അധ്യാപക നിയമനം; മലയാള സര്‍വകലാശാലയിലെ 10 നിയമനങ്ങള്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ 10 നിയമനങ്ങള്‍ ഹൈകോടതി റദ്ദാക്കി. 2016ല്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അധ്യാപക നിയമനങ്ങളാണ് കോടതി റദ്ദാക്കിയത്.

ഡോ. മഞ്ചുഷ വര്‍മ്മ, ഡോ. കെ എസ് ഹക്കീം, ഡോ. ജെയ്‌നി വര്‍ഗീസ്, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ശ്രീജ വി, ശ്രീജ എന്‍.വി, ഡോ. എസ്.എസ്.സ്വപ്‌ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം, എന്നിവരുടെ നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ. ജയകുമാര്‍ ഐ.എ.എസ് വൈസ് ചാന്‍സലറായിരിക്കുന്ന സമയത്ത് നടന്ന നിയമനങ്ങളാണ് ഇവയെല്ലാം. അധ്യാപക നിയമനത്തില്‍ സര്‍വകലാശാല പാലിക്കേണ്ട യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല, അഭിമുഖ പാനല്‍ രൂപീകരണത്തില്‍ വരുത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള നടപടികളില്‍ സര്‍വകലാശാലയ്ക്ക് സംഭവിച്ചിട്ടുള്ള വീഴ്ച എന്നിവ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.

അധ്യാപക നിയമനത്തിനായി അഭിമുഖത്തില്‍ പങ്കെടുത്ത ഡോ. സതീഷ് അടക്കം ഒന്‍പതു പേര്‍ നല്‍കിയ പരാതിയിലാണ് വിധി പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കും. പുതിയ നിയമനങ്ങള്‍ ഉണ്ടാവുന്നതു വരെ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും ഉത്തരവായി.

We use cookies to give you the best possible experience. Learn more