ഇതിപ്പോ കോടതിയോ അതോ മാര്യേജ് ബ്യൂറോയോ | Trollodu Troll
ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇത്തരം ഉത്തരുവുകള്‍ ട്രോളുകളായും മാറി.
അതോടൊപ്പം രണ്ട് വ്യക്തികള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി ഒന്നിച്ച് ജീവിക്കുമ്പോള്‍ ഭര്‍ത്താവ് എത്ര ക്രൂരനായാലും അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി കണക്കാക്കാന്‍ പറ്റുമോ എന്നും ബോബ്‌ഡേ മറ്റൊരു കേസില്‍ ചോദിച്ചിരുന്നു.
കേരളത്തില്‍ രഹ്നാ ഫാത്തിമ ഉള്‍പ്പെടെയുള്ളവരുടെ കേസില്‍ കോടതി നടത്തിയിട്ടുള്ള വിവാദ ഉത്തരവുകളും പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണ്. ഇത്തരത്തില്‍ കോടതിയുടെ വിവാദപരാമര്‍ശങ്ങളെ ട്രോളുകളുടെ രൂപത്തില്‍ വിമര്‍ശിക്കുകയാണിവിടെ.
രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.