എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ വിവാദ പരാമര്‍ശങ്ങളും നിലപാടുകളുമാണ് ഇന്നത്തെ ട്രോളോട് ട്രോളില്‍ വിഷയമാവുന്നത്. കാലങ്ങളായി സമുദായ സംഘടയുടെയും സംഘടന ഭരിക്കുന്ന തന്റെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് കേരളരാഷ്ട്രീയം ചലിക്കാന്‍ സുകുമാരന്‍നായര്‍ വലിയ പരിശ്രമം തന്നെ നടത്തിയിരുന്നുവെന്നത് വലിയ വിമര്‍ശനമാണ്.
നേതാക്കള്‍ക്ക് താക്കോല്‍ സ്ഥാനം നല്‍കുകയും, നായര്‍ സമുദായത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെടുകയും, ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് മുറിവേറ്റുവെന്ന് കൂടെക്കൂടെ പറയുകയും ചെയ്ത സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, നിലവില്‍ എന്‍.എസ്.എസിന് ഉള്ളില്‍ നിന്നു തന്നെ പ്രതിഷേധങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.
എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിലൂടെ ചെയ്യുന്നത്.