ബ്രോ, സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം സെന്‍സിറ്റിവിറ്റി വേണം
രോഷ്‌നി രാജന്‍.എ

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി ആക്ഷേപിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടിയ്‌ക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു.

മാധ്യമപ്രവര്‍ത്തകക്ക് മറുപടി നല്‍കിയത് പ്രശാന്തല്ല താനാണെന്ന് ന്യായീകരിച്ചുകൊണ്ട് പ്രശാന്തിന്റെ ഭാര്യ രംഗത്തു വന്ന സംഭവവും ഉണ്ടായി. ഈ വിഷയങ്ങളെ ഹാസ്യാത്മകമായ രീതിയില്‍ വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന പരിപാടിയിലൂടെ.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.