മാറി നില്‍ക്ക് ശൈലജേ..| Trollodu Troll
രോഷ്‌നി രാജന്‍.എ

കെ.കെ ശൈലജക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനം പ്രളയം, നിപ്പ, കൊവിഡ് എന്നീ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ ആരോഗ്യമേഖലയുടെ അമരത്ത് നിന്നുകൊണ്ട് കെ.കെ ശൈലജ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ഏറ്റുവാങ്ങിയതാണ്.

മാത്രമല്ല ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കെ.കെ ശൈലജ വിജയിച്ചത്. ഇത്രയും ജനപ്രീതിയും കഴിവുമുള്ള ഒരു മന്ത്രിയെ തുടര്‍ഭരണത്തില്‍ കൂടെക്കൂട്ടാത്തതിലാണ് വിമര്‍ശനങ്ങള്‍.

കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യങ്ങള്‍ തന്നെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രി സ്ഥാനം പോലും കെ.കെ ശൈലജക്ക് നിഷേധിക്കപ്പെടുന്നത്. ഈയൊരു വിഷയമാണ് ഇന്നത്തെ ട്രോളോട് ട്രോളിലൂടെ അവതരിപ്പിക്കുന്നത്.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.