ഗോ കൊറോണ ഗോ, നാറ്റക്കേസായല്ലോ... | Trollodu Troll
രോഷ്‌നി രാജന്‍.എ

ഗുജറാത്തിലെ ജനങ്ങള്‍ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ശരീരത്തില്‍ ചാണകം തേച്ചുപിടിപ്പിക്കുകയും ചാണകവും ഗോമൂത്രവും കലര്‍ന്ന മിശ്രിതത്തില്‍ കുളിക്കുകയും ചെയ്ത സംഭവത്തിന് നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് രൂക്ഷാവസ്ഥയില്‍ നില്‍ക്കുന്ന സാഹചര്യത്തിലും ആശുപത്രികളില്‍ ബെഡിനും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും ക്ഷാമം നേരിടുന്ന സാഹചര്യത്തിലും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ആളുകള്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ ചെയ്യുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഇടപെടുകയും ചെയ്യുന്നതിനെതിരെ അവിടുത്തെ ജനപ്രതിനിധികള്‍ രംഗത്തുവരാത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഈയൊരു വിഷയത്തെ അടിസ്ഥാനമാക്കിയാണ് ട്രോളോട് ട്രോളിന്റെ പുതിയ എപ്പിസോഡ്‌

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.