പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചു വരുന്ന മിത്രങ്ങളെ കാണുമ്പോഴാ..|Trollodu Troll
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില എന്ന് പറയുന്നത് ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി ഡയറക്ട്ലി പ്രൊപ്പോഷനല്‍ ആണ്..അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.
പക്ഷെ നമ്മടെ ഇന്ത്യയില്‍ മാത്രം അങ്ങനെയല്ല. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില. അതുകൊണ്ട് ഇവിടുത്തെ ഇന്ധനവില ഒരു വണ്‍ വേ റോഡ് പോലെയാണ്.
ഇന്ധനവിലവര്‍ധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയാണ് ഇവിടെ..
രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.