ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ അനിശ്ചിതാവസ്ഥയാണ് ട്രോളിന്റെ പുതിയ വിഷയം. ശക്തനായ നേതാവിനെ വേണം സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ എന്ന ധാരണ ഉള്ളപ്പോള്‍ തന്നെയും ധര്‍മ്മടത്തേക്ക് ഒരു നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ആദ്യഘട്ടം മുതലേ കഴിഞ്ഞിരുന്നില്ല.
പിന്നീട് കെ.സുധാകരന്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിത്വം സുധാകരന്‍ നിരസിക്കുകയായിരുന്നു. ഏറ്റവും ഒടുക്കമാണ് കോണ്‍ഗ്രസ് ധര്‍മ്മടത്ത് സി.രഘുനാഥിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.
വ്യക്തമായ ചര്‍ച്ച നടത്താതെയും സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ധാരണയില്ലാതെയുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനകളും കോണ്‍ഗ്രസിന്റെ നിലപാടുകളും ട്രോളുകളാവുകയാണ്.