| Monday, 10th May 2021, 4:52 pm

ഉത്തരേന്ത്യയെന്തിന്? നമുക്കിവിടെ ആലപ്പുഴ നഗരസഭയില്ലേ..

രോഷ്‌നി രാജന്‍.എ

കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ നഗരസഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാണെന്നും പറഞ്ഞ് ധൂമസന്ധ്യ എന്നു പറയുന്നൊരു പരിപാടി നടത്തിയത്. നഗരത്തിലെ 52 വാര്‍ഡുകളിലെ 50000ത്തോളം വീടുകളില്‍ ഈ പരിപാടി നടത്തുകയുണ്ടായി. ആയുര്‍വേദ വിധിപ്രകാരമുള്ള അപരാജിത ചൂര്‍ണ്ണം എന്ന് പറയുന്ന ഒരു സാധനം പുകച്ചാല്‍ വായുവിലെ ബാക്ടീരിയയും വൈറസും ഇല്ലാതായിപ്പോവുമെന്നാണ് നഗരസഭയുടെ നോട്ടീസില്‍ പറയുന്നത്.

ആലപ്പുഴയിലെ എം.പി എ.എം ആരിഫും നിയുക്ത എം.എല്‍.എ പി പി ചിത്തരഞ്ജനും ധൂമസന്ധ്യയുടെ ഭാഗമാവുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ ഇത്തരമൊരു രൂക്ഷാവസ്ഥയില്‍ അശാസ്ത്രീയമായ, യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ലാത്ത പ്രകടനങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതും ഇരുപത് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് നഗരസഭ ധൂമസന്ധ്യ നടത്തിയത്. കയ്യിലെ ആകെയുള്ള ജീവിത സമ്പാദ്യം പോലും മറ്റുള്ള മനുഷ്യരെ സഹായിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമൊക്കെ ആളുകള്‍ മാറ്റിവെക്കുകയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുകയുമൊക്കെ ചെയ്യുന്ന കാലത്താണ് അതേ സര്‍ക്കാറിന്റെ ഭാഗമായുള്ള നഗരസഭ ലക്ഷങ്ങള്‍ പുകച്ച് കളിക്കുന്നത്.

ധൂമസന്ധ്യ നടത്തിയ നഗരസഭയുടെ നടപടിയെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിലൂടെ ചെയ്യുന്നത്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.