| Sunday, 14th February 2021, 2:41 pm

വലതുകണ്ടം ചാടി ഇടതുകണ്ടം മറിഞ്ഞ് കാവികണ്ടം വഴി ഒറ്റത്തള്ളാ..

രോഷ്‌നി രാജന്‍.എ

മേജര്‍ രവിയുടെ രാഷ്ട്രീയ പ്രസ്താവനകളുമായി ബന്ധപ്പെട്ടതാണ് ട്രോളോട് ട്രോളിന്റെ ഇത്തവണത്തെ എപ്പിസോഡ്. മോജര്‍ രവി ഐശ്വര്യകേരളയാത്രയില്‍ പങ്കെടുക്കുകയും രമേശ് ചെന്നിത്തലയാണ് മികച്ച നേതാവെന്ന് പറയുകയും ചെയ്തിരുന്നു.

ആ വേദിയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ബി.ജെ.പിക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് മേജര്‍ രവി മാധ്യമങ്ങളോട് ചോദിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മേജര്‍ രവിയുടെ പ്രസ്താവനകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിലൂടെ..

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.