'ഏഴുമല പൂഞ്ചോല' ആലപിച്ച് ലാലേട്ടനെ അനുകരിച്ച് കെ.എസ്. ചിത്ര; വീഡിയോ
Entertainment news
'ഏഴുമല പൂഞ്ചോല' ആലപിച്ച് ലാലേട്ടനെ അനുകരിച്ച് കെ.എസ്. ചിത്ര; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 8:13 pm

സൂപ്പര്‍ താരം മോഹന്‍ലാലിനെ അനുകരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങര്‍ സീസണ്‍ ഒമ്പതിലെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് തോള്‍ ചരിഞ്ഞ ലാലേട്ടന്‍ സ്‌റ്റൈല്‍ ചിത്ര അനുകരിച്ചത്.

നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഓണച്ചിത്രം ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ ടീം പരിപാടിയുടെ ഭാഗമാകാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ ആന്റണി വര്‍ഗീസ് സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനം ചിത്രയോട് ആലപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടിയുടെ സഹ പാനലിസ്റ്റകളായ വിധു പ്രതാപ്, സിത്താര എന്നിവര്‍ അസിസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയതോടെ ഏഴുമല ആലപിക്കാന്‍ ചിത്ര തയ്യാറായി.

ആര്‍.ഡി.എക്‌സ് താരങ്ങള്‍ അടക്കമുള്ള സദസ് വളരെ ആവേശപൂര്‍വമാണ് ഗാനത്തെ ആഘോഷിച്ചത്. ഇതിനിടയില്‍ നടി മഹിമ നമ്പ്യാര്‍ ഒരു കറുത്ത കൂളിങ്ങ് ഗ്ലാസ് ചിത്രയെ അണിയിച്ചു. ഷൈന്‍ നിഗവും ആന്റണി വര്‍ഗീസ് പെപ്പയും ഈ സയമം മഹിമക്കൊപ്പം വേദിയിലെത്തിയിരുന്നു.

പിന്നാലെയാണ് താരങ്ങള്‍ക്കൊപ്പം ലാലേട്ടന്‍ സ്റ്റൈലിനെ കെ.എസ്. ചിത്ര അനുഗരിച്ചത്. ഈ സമയം വലിയ കയ്യടിയാണ് സദസ്സില്‍ നിന്നുണ്ടായത്. ഏഷ്യാനെറ്റ് ഇതിന്റെ വീഡിയോ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലീടെ പങ്കുവെച്ചിട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷം പേരാണ് ഫേസ്ബുക്ക് പേജിലൂടെ മാത്രം വീഡിയോ കണ്ടത്.



Content Highlight: Malayalam’s favorite singer K.S. Chithra imitated superstar Mohanlal