Kerala
ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 09, 03:45 pm
Friday, 9th February 2018, 9:15 pm

തൃശൂര്‍: സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു.

ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.