കവിത / അജ്ഞാതന്‍
മൊഴിമാറ്റം / സ്വാതി ജോര്‍ജ്
വര / മജിനി
മനസുലഞ്ഞവന്‍, അതില്‍ തട്ടി കാലിടറി.
ക്രുദ്ധന്‍ അത് എറിയാനെടുത്തു.
വ്യവസായി അത് പണിയാനും.
നടന്ന് ക്ഷീണിച്ചവന്‍ ഇരിപ്പിടമാക്കി.
കുട്ടികള്‍ക്ക് അതൊരു കളിപ്പാട്ടമായി,
ദ്രുമൊണ്ട്* അത് കൊണ്ട് കവിതയെഴുതി.
ദാവീദ് ഗോലിയാത്തിനെ വധിച്ചു.
മൈക്കലാഞ്ജലോ ഏറ്റവും മനോഹരമായ ശില്പം കടഞ്ഞു.
ഓരോ വട്ടവും വ്യത്യാസം കല്ലിലായിരുന്നില്ല,
മനുഷ്യനിലായിരുന്നു.
ഓര്‍ക്കുക
നിങ്ങള്‍ക്ക് വളരാന്‍ ഉപയോഗിക്കാനാവാത്ത
ഒരു കല്ലും നിങ്ങളുടെ വഴിയില്‍ ഉണ്ടാവില്ല.
(* കര്‍ലൊസ് ദ്രുമൊണ്ട് ബ്രസീലിയന്‍ കവി)
[]സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.