| Thursday, 5th July 2018, 11:07 pm

മലയാളത്തിലെക്ക് പുതിയൊരു സംവിധായിക കൂടി; മൈസ്റ്റോറി തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എന്ന് നിന്റെ മൊയ്ദീന് ശേഷം പാര്‍വ്വതിയും പൃഥ്വിരാജും ഒന്നിക്കുന്ന മൈ സ്റ്റോറി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ചിത്രം റിലീസ് ചെയ്യുന്നതോടെ പുതിയ ഒരു വനിതാ സംവിധായിക കൂടി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്.

പതിനാലു വർഷം കന്നഡ, തമിഴ്, തെലുങ്കു ചലച്ചിത്രങ്ങളിൽ വസ്ത്രാലങ്കാരക ആയിരുന്ന റേഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്. താരയായി പാര്‍വ്വതിയും എത്തുന്നു. നേരത്തെ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ വൈറലായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹമാനാണ്, ഹരി നാരായണന്റെതാണ് വരികള്‍. ദിനകറും റോഷ്നി ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെയ്യുന്നത്.


Also Read കരിന്തണ്ടനായി വിനായകനെത്തുന്നു; സംവിധാനം ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സംവിധായിക; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിക്കും പാര്‍വതിക്കും പുറമെ റോഗര്‍ നാരായണന്‍, ഗണേഷ് വെങ്കിട്ട രാമന്‍, സണ്ണി വെയ്ന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് “മൈ സ്റ്റോറി”യുടെതെന്ന് റോഷ്ണി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more