Entertainment news
അയ്യരും, ജോര്‍ജുകുട്ടിയും, അരവിന്ദ് വക്കീലും; വൈറലായി മലയാളത്തിന്റെ മള്‍ട്ടിവേഴ്സ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 20, 02:48 pm
Monday, 20th June 2022, 8:18 pm

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ദൃശ്യം. ഒന്നാം ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നിരുന്നു. രണ്ട് ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ ജോര്‍ജ്കുട്ടിയുടെ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയിലെ അയ്യരും ആ കേസ് വാദിക്കാന്‍ ജന ഗണ മനയിലെ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥനും എത്തുന്ന ‘മള്‍ട്ടിവേഴ്സ്’ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജന ഗണ മനയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി തന്നെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘എല്‍ ഫ്‌ലിലിമിങ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്.

View this post on Instagram

A post shared by el filming (@el.filming)


കൊലപാതകം ചെയ്തയാള്‍, അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍, അവസാനം അത് വാദിക്കാന്‍ വരുന്ന വക്കിലും എന്ന അടികുറിപ്പിലാണ് ഡിജോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെയായി മൂന്ന് കഥാപാത്രങ്ങളുടെയും ആരാധകര്‍ വീഡിയോക്ക് അഭിനന്ദനങ്ങളുമായി എത്തുന്നുമുണ്ട്.

ഇനി ആര് വന്നാലും ജോര്‍ജ്കുട്ടിയെ പിടിക്കാന്‍ കഴിയില്ല എന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ കമന്റ്.

Content Highlight : ‘Malayalam Multiverse’ video gone viral on social media